

21st Century Parenting(NAP)
Presentation
•
Education
•
University
•
Practice Problem
•
Hard
SMARTCREATIVE ONLINEUNIQUETEACHER
FREE Resource
13 Slides • 0 Questions
1
2
ഉപദേശം ഒട്ടും ഇഷ്ടപ്പെടാത്തവരാണ് ഇന്നത്തെ പുതുതലമുറ. നമ്മുടെ വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുന്നതും അതിനനുസരിച്ച് നമ്മൾ പ്രവൃത്തിക്കുന്നതും കണ്ട് നമ്മുടെ മക്കളും അവ സ്വജീവിതത്തിൽ ആത്മാർത്ഥതയോടെ പകർത്തട്ടെ.
3
2. തുറന്ന ആശയവിനിമയം മറയില്ലാത്ത ഹൃദയം തുറന്ന പരസ്പര സംസാരം.
കുറ്റപ്പെടുത്താതെ വസ്തുതകൾ പറഞ്ഞു മനസ്സിലാക്കാൻ നമുക്ക് ശീലിക്കാം. വേദനിപ്പിക്കാതെ, നമ്മുടെ ആശങ്കകൾ ഇന്നതൊക്കെ എന്ന് സാവധാനത്തിൽ നമുക്ക് ഉണർത്തിക്കൊടുക്കാൻ സാധിക്കണം.
അതിനെല്ലാം മുമ്പ് നമ്മൾ നല്ലൊരു കേൾവിക്കാരൻ ആകണം. മുൻവിധിയില്ലാതെ ക്ഷമയോടെ മക്കൾ പറയുന്നത് കേൾക്കാനും അവർ പങ്കുവെക്കുന്ന ആശങ്കകൾ ഗൗരവത്തിൽ ശ്രവിക്കാനും ഉൾക്കൊള്ളാനും അതിനനുസരിച്ചു വേണമെങ്കിൽ സ്വയം മാറാനും നാം സന്നദ്ധരാകുക.
മക്കളുടെ സുഹൃത്തുക്കളുമായി അടുത്ത് ഇടപഴകുക . വിശേഷ ദിവസങ്ങളിൽ അവരെ വീട്ടിൽ വിളിച്ച് വിരുന്നൂട്ടുക.
ഇതൊക്കെ ആശയവിനിമയം എളുതാക്കും. ബന്ധങ്ങൾ ദൃഢീകരിക്കും.
4
3 കുട്ടികളിൽ നിങ്ങൾക്കുള്ള പ്രതീക്ഷ എത്രത്തോളമെന്ന് തിട്ടപ്പെടുത്തുക. പ്രതീക്ഷകൾ അമിത മാ കാതെയും അവരുടെ വില കുറച്ചു കാണുന്ന രീതിയിൽ ആത്മബോധത്തിന് ക്ഷതമേൽക്കാതെയും ആകണം.
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരെ കരിയർ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിന് പകരം നമുക്ക് സാധിക്കാതെ പോയ സ്വപ്നങ്ങൾ താല്പര്യമില്ലാത്ത മേഖലയിലാണതെങ്കിൽ അവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക.
5
4.സാന്ദർഭിക നിമിഷങ്ങൾ
നമ്മൾ എന്നും ഓർത്തിരിക്കുന്ന ഒന്നിച്ചുള്ള ജീവിത സന്ദർഭങ്ങൾ - അതിൽ നിന്ന് വായിച്ചെടുക്കേണ്ട പാഠങ്ങൾ കുട്ടികളുമായി പങ്കിടുക.
6
5 സഹാനുഭൂതി വളർത്തുക.
സഹതാപത്തിനപ്പുറം അവിടെ എന്തെങ്കിലും തന്നെക്കൊണ്ട് ചെയ്യാനുണ്ട്, അതിന് ഞാനിതാ തയ്യാർ എന്ന് ഉദ്ഘോഷിക്കാൻ നമ്മുടെ അടുത്ത തലമുറയെ നമുക്ക് പ്രാപ്തരാക്കാം
7
6.വിമർശനാത്മകവും യുക്തിഭദ്രവുമായ ചിന്തയെ പ്രോത്സാഹിപ്പിക്കുക
നിസ്സാരമായ വൈകാരിക ചുഴിയിൽ എളുപ്പത്തിൽ അകപ്പെട്ടു പോകുന്ന ന്യൂക്ലിയർ കുടുംബങ്ങളിലെ കുട്ടികളെ ക്രിയാത്മക ചിന്തയും പ്രശ്ന പരിഹാര ശേഷിയും വളർത്തി ആത്മധൈര്യത്തോടെ ജീവിതത്തിൽ മുന്നേറാൻ നമുക്ക് പ്രചോദിപ്പിക്കാം.
8
7.കുടുംബത്തിൻ്റെ ആചാരങ്ങൾ, ഒത്തുചേരലുകൾ ഇവയിലെല്ലാം കുട്ടികളെ സജീവ പങ്കാളികളാക്കുക.
വെറും കാഴ്ചക്കാരാകാതെ അവർ ഇട പഴകട്ടെ, കാര്യങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങട്ടെ. കുടുംബത്തിൻ്റെ ബന്ധങ്ങളിലേക്ക് കുട്ടികളെ വിളക്കി ചേർക്കുക
9
8. മാർഗനിർദേശം നൽകുക
നിങ്ങൾ വിളക്കുമാടമാകൂ.
അറിയാത്തതെന്തുണ്ടെങ്കിലും അവ വിദഗ്ധരിൽ നിന്ന് ചോദിച്ച് മനസ്സിലാക്കാൻ മടിക്കരുത്. അത്തരക്കാരെ കുട്ടികൾക്ക് കൂടി നേരിട്ട് പരിചയപ്പെടുത്താനും അവരുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാക്കാനും മടി കാണിക്കരുത്.
10
9.ഉത്തരവാദിത്ത ബോധവും സ്വയം പര്യാപ്തയും പ്രോത്സാഹിപ്പിക്കുക.
അവരെ ആശ്രിതരാക്കരുത്. അവർ പാചകം ചെയ്യട്ടെ, വസ്ത്രങ്ങൾ അലക്കട്ടെ, വീടുകൾ കഴുകട്ടെ, സ്വയം തീരുമാനങ്ങൾ എടുത്ത് തുടങ്ങട്ടെ.
11
10. ജീവിതത്തിൽ സാർത്ഥകമായ ലക്ഷ്യബോധം വളർത്തിയെടുക്കുക
സുന്ദരിയും സുന്ദരനുമാകുന്നതിലും അവ പ്രദർശിപ്പിക്കുന്നതിലുമപ്പുറം തൻ്റെ പരമമായ ജീവിത ലക്ഷ്യം എന്തായിരിക്കണം? ആത്മസാക്ഷാത്കാരം നേടി താൻ ഈ ലോകം വിട്ടുപോയാലും ഇവിടെ തൻ്റെയായ ഏതെല്ലാം മുദ്രകൾ ഏതെല്ലാം മേഖലകളിൽ ബാക്കി വെക്കാൻ സാധിക്കും എന്ന ദീർഘ വീക്ഷണം ചെറുപ്രായത്തിൽ കുട്ടികളിൽ വളർത്തിയെടുക്കാൻ സാധിച്ചാൽ മാതാപിതാക്കൾ ധന്യരായി.
12
11. ക്ഷമയും സ്ഥിരോത്സാഹവും
എല്ലാം പടിപടിയായി സ്ഥിരതയോടെ ചെയ്യുക. ഒറ്റമൂലി പരിഹാരം പാരൻ്റിങിൽ ഇല്ല. ക്ഷമയും സ്ഥിരോത്സാഹവും പാരൻ്റിങ്ങിനെ പരിപൂർണമാക്കും.
13
Show answer
Auto Play
Slide 1 / 13
SLIDE
Similar Resources on Wayground
Popular Resources on Wayground
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
21 questions
Continents and Oceans
Quiz
•
6th Grade
20 questions
Parts of Speech
Quiz
•
5th Grade
16 questions
Subject & Predicate
Quiz
•
5th Grade
25 questions
Multiplication Facts
Quiz
•
5th Grade
12 questions
Map Skills
Quiz
•
3rd Grade
22 questions
Continents and Oceans
Quiz
•
5th Grade
15 questions
Rounding Decimals
Quiz
•
5th Grade